top of page

ഹോളിവുഡ് നടൻ ജെനി ഹാക്ക്‌മാൻ മരിച്ച നിലയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Feb 27
  • 1 min read

ആറ് പതിറ്റാണ്ട് ഹോളിവുഡ് സിനിമാ രംഗത്ത് സജീവമായിരുന്ന ഓസ്‍കാർ ജേതാവ് ജെനി ഹാക്ക്‌മാനെയും ഭാര്യ ബെറ്റ്‍സി അരാക്കാവയെയും മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മെക്‌സിക്കോയിലെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടത്. അവരുടെ വളർത്തുനായയും ചത്ത നിലയിൽ സമീപത്ത് ഉണ്ടായിരുന്നു. ഹാക്ക്‌മാന് 95 വയസ്സും ഭാര്യക്ക് 63 വയസ്സുമാണ് പ്രായം. 1971 ലെ 'ദി ഫ്രെഞ്ച് കണക്ഷൻ' എന്ന ത്രില്ലർ സിനിമയിലെ അഭിനയത്തിനാണ് ഏറ്റവും മികച്ച നടനുള്ള ഓസ്‍കാർ ലഭിച്ചത്. 'അൺഫൊർഗിവൺ' എന്ന 1992 ലെ ചിത്രത്തിന് സഹ നടനുള്ള ഓസ്‍കാർ പുരസ്ക്കാരവും ലഭിച്ചു.


സമഗ്രമായ അന്വേഷണം നടക്കുകയാണ്. ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്ന് അധികൃതർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page