top of page

ഹാബിറ്റാറ്റ് ചലച്ചിത്ര മേളക്ക് നാളെ തുടക്കം; അഞ്ച് മലയാള ചിത്രങ്ങൾ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 2, 2024
  • 1 min read



ഇന്ത്യ ഹാബിറ്റാറ്റ് സെന്‍റർ സംഘടിപ്പിക്കുന്ന ഹാബിറ്റാറ്റ് ഫിലിം ഫെസ്റ്റിവൽ നാളെ ആരംഭിക്കും. മെയ് 3 മുതൽ 12 വരെയുള്ള മേളയിൽ അഞ്ച് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ബി 32 മുതൽ 44 വരെ (മെയ് 4, വൈകിട്ട് 4), ആട്ടം (മെയ് 5, ഉച്ചക്ക് 1.30), 2018 - എവരിവൺ ഈസ് എ ഹീറോ (മെയ് 10, ഉച്ചിക്ക് 1.30), തടവ് (മെയ് 11, വൈകിട്ട് 6.30), കാതൽ (മെയ് 12, വൈകിട്ട് 4.30) എന്നിവയാണ് മലയാള ചിത്രങ്ങൾ. പ്രവേശനം സൗജന്യമാണ്.

ചലച്ചിത്ര രംഗത്തെ പ്രമുഖരും സിനിമാ പ്രേമികളും പങ്കെടുക്കും. ജൂഡ് ആന്‍റണി ജോസഫ് ഒഴികെ ഈ മലയാള ചിത്രങ്ങളുടെ സംവിധായകർ മേളയിൽ പങ്കെടുക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page