New Delhi: ഡൽഹി സർക്കാർ നടപ്പാക്കിയ സബ്‍സിഡി സ്‍കീമുകൾ എല്ലാം മാറ്റമില്ലാതെ തുടരുമെന്ന് ലഫ്. ഗവർണർ വി.കെ. സക്‌സേന ഉറപ്പ് നൽകി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽ കഴിയുന്നതിനാൽ വൈദ്യുതിക്കും വെള്ളത്തിനും ലഭിച്ചുവരുന്ന ഇളവുകൾ നിർത്തലാക്കുമെന്ന കുപ്രചാരണങ്ങളും അഭ്യൂഹങ്ങളും അസ്ഥാനത്താണെന്നാണ് ലഫ്. ഗവർണറുടെ ഉറപ്പ് തെളിയിക്കുന്നത്. ചിലർ മനഃപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, വെള്ളം എന്നിവയുടെ ഇളവുകളും, സ്ത്രീകൾക്കുള്ള സൗജന്യ ബസ്സ് യാത്ര ആനുകൂല്യവും ഇനിയും തുടരും.
അതേസമയം ഗവർണറുടെ ഈ പ്രസ്താവന സർക്കാരിന്‍റെ വിജയമാണെന്ന് ആം ആദ്‍മി പാർട്ടി അവകാശപ്പെട്ടു.
Comments