top of page

സേവനങ്ങൾ പുനരാരംഭിക്കാൻ ഡോക്‌ടർമാരോട് ആരോഗ്യ വകുപ്പ് അഭ്യർത്ഥിച്ചു

  • പി. വി ജോസഫ്
  • Aug 17, 2024
  • 1 min read

കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്‌ടർമാരുടെ 24 മണിക്കൂർ സമരം തുടരുകയാണ്. സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡോക്‌ടർമാരോട് അഭ്യർത്ഥിച്ചു. ഫെഡറേഷൻ ഓഫ് റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവയുടെയും ഡൽഹിയിലെ മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവയടെയും പ്രതിനിധികളെ കണ്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയാണ് ചർച്ചാവിഷയമായത്. അക്രമങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ആരോഗ്യ പ്രവർത്തകരെ സംരക്ഷിക്കാൻ അടിയന്തര നടപടികൾ എടുക്കണമെന്ന് സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിക്കാമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. സംസ്ഥാന സർക്കാരുകൾക്കും മറ്റ് ബന്ധപ്പെട്ടവർക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മിറ്റിക്ക് സമർപ്പിക്കാം. പൊതുജന താൽപ്പര്യവും, ഡെങ്കിപ്പനി, മലേറിയ മുതലായ രോഗങ്ങൾ കൂടുന്നതും കണക്കിലെടുത്ത് ഡ്യൂട്ടി പുനരാരംഭിക്കണമെന്ന് ഉദ്യോഗസ്ഥർ ഡോക്‌ടർമാരോട് അഭ്യർത്ഥിച്ചു.




Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page