top of page

സ്വീറ്റ് ബൺ ഉടച്ചത് ക്രിമിനൽ കുറ്റം; ജപ്പാനിൽ സ്ത്രീ അറസ്റ്റിൽ

  • പി. വി ജോസഫ്
  • Feb 14
  • 1 min read

കടയിൽ കയറി സ്വീറ്റ് ബൺ പായ്ക്കറ്റ് എടുത്ത് ഞെക്കി നോക്കിയിട്ടും വാങ്ങാതെ പോയ സ്ത്രീക്കെതിരെ കടയുടമ പരാതി നൽകി. ഫുകുവോക നഗരത്തിലാണ് സംഭവം. 40 വയസ്സുള്ള സ്ത്രീയാണ് കസ്റ്റഡിയിലായത്. 180 യെൻ വിലയുള്ള പായ്ക്കറ്റിലെ ബന്നുകളെല്ലാം ഉടഞ്ഞെന്നാണ് കടയുടമ പരാതിപ്പെട്ടത്. അതുകൊണ്ട് അത് വേറെ വിൽക്കാനാകില്ലെന്നും അതിന്‍റെ കാശ് കൊടുക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സ്ത്രീ അത് വകവെച്ചില്ല. പുറത്തിറങ്ങിയ സ്ത്രീയെ കടയുടമ ഒരു കിലോമീറ്ററോളം പിന്തുടർന്ന ശേഷമാണ് പോലീസിനെ വിളിച്ചത്.


ക്രീം ചീസ് ബന്നിന്‍റെ പായ്ക്കറ്റാണ് അവർ ഞെക്കിയത്. ചെറുതായി വിരൽ അമർത്തുകയാണ് ചെയ്തതെന്നും അതിന്‍റ കട്ടി പരിശോധിച്ചതാണെന്നും സ്ത്രീ പറഞ്ഞു. എന്നാൽ അവർ പലതവണ പായ്ക്കറ്റ് ഞെക്കിയത് താൻ കണ്ടുവെന്ന് കടയുടമ പറഞ്ഞു. ക്രിമിനൽ കുറ്റം ചെയ്തെന്ന് കണ്ടെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page