ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഫ് വൺ വേൾഡ് വേദാന്ത ഡയറക്ടർ സ്വാമിജി മുക്താനന്ദ യതി ഗുരുദേവ പ്രഭാഷണം നടത്തി. കേന്ദ്രയുടെ ദ്വാരകയിലുള്ള ആത്മീയ സമുച്ചയത്തിലെ ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിലായിരുന്നു വേദി ഒരുക്കിയത്.
ഗുരുദേവ പ്രഭാഷണത്തിനു ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീനാരായണ കേന്ദ്ര പ്രസിഡൻ്റ് ശ്രീമതി ബീന ബാബുറാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികാസ്‌പുരി കേരള സ്കൂളിലെ വരുൺ വിജയ് കുമാർ, ശിവന്യ നിജു, നിരഞ്ജന രാജൻ എന്നീ വിദ്യാർത്ഥികൾക്ക് പഠന സഹായവും നൽകി.
വൈസ് പ്രസിഡൻ്റ് ഡോ കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മുൻ ജനറൽ സെക്രട്ടറി എസ്കെ കുട്ടി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ദിവാകരൻ, സുരേഷ് വിഎസ്, ജയപ്രകാശ്, വികെ ബാലൻ, വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, ജോയിൻ്റ് കൺവീനർ സജിനി രവി, അംഗങ്ങളായ അംബിക വിനുദാസ്, വാസന്തി ശശിധരൻ, വസന്ത ദിവാകരൻ കൂടാതെ എസ്എൻഡിപി യോഗം ഡൽഹി യൂണിയന്റെ മുൻ ഭാരവാഹികളായ ടിപി മണിയപ്പൻ, കല്ലറ മനോജ് തുടങ്ങിയവരും പങ്കെടുത്തു.
തുടർന്ന് പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
Comments