രാജ്യം ഇന്ന് 78-ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയ ശേഷം രാഷ്‍ട്രത്തെ അഭിസംബോധന ചെയ്തു. വികസിത ഭാരതം @ 2047 എന്നതാണ് ഈ വർഷത്തെ ആഘോഷത്തിന്‍റെ ഇതിവൃത്തം. സ്വാതന്ത്യത്തിന്‍റെ 100 വർഷമെത്തുന്ന 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കാൻ 24x7 പ്രയത്നം നടത്താനുള്ള പ്രതിബദ്ധത എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പി. വി ജോസഫ്
Comments