ന്യൂ ഡൽഹി : സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന് ഫരിദാബാദ് രൂപത ഫെബ്രുവരി എട്ടിന് സ്വീകരണം നൽകും. ഫെബ്രുവരി എട്ടു മുതൽ 10 വരെ രൂപതയിൽ ചിലവഴിക്കുന്ന അഭിവന്ദ്യ പിതാവ് രൂപതയിലെ വൈദികരുമായും സന്ന്യസ്തരമായും അല്മായ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി 10 ന് രൂപതയുടെ നേതൃത്വത്തിൽ ഐ. ടി. ഒ. ഇന്ദിര ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ ആരംഭിക്കുന്ന കൃപാഭിഷേകം സാന്തോം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് രാജ്യ തലസ്ഥാനത്തെ വിശ്വാസികളെ പിതാവ് അഭിസംബോധന ചെയ്യുമെന്ന് ഫരീദാബാദ് രൂപത പി. ആർ. ഒ. അറിയിച്ചു.
top of page
Recent Posts
See Allപീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...
1070
bottom of page
Comments