പുതിയ ലോക്‌സഭയിലെ സ്‍പീക്കർ തിരഞ്ഞെടുപ്പ് നാളെ നടക്കും. NDA യുടെ ഓം ബിർളയും, ഇൻഡ്യ ബ്ലോക്കിന്‍റെ കൊടിക്കുന്നിൽ സുരേഷും സ്‍പീക്കർ സ്ഥാനാർത്ഥികളായി നാമനിർദേശ പത്രിക സമർപ്പിച്ചു.
അതിനിടെ MP മാരുടെ സത്യപ്രതിജ്ഞ ഇന്നും തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ഇന്നലെ 262 പേർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ഉൾപ്പെടെ 281 പേരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുന്നത്.
Comments