ന്യൂ ഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ ഐ.ടി.ഒ. ഇന്ദിര ഗാന്ധി സ്റ്റേഡിയം കോംപ്ലക്സ്കിൽ 2 ദിവസമായി നടത്തപ്പെട്ട കൃപാഭിഷേകം 2024 സാന്തോം ബൈബിൾ കൺവെൻഷൻ ഞായറാഴ്ച സമാപിച്ചു. വൈകീട്ട് മാർ കുര്യാക്കോസ് ഭരണികുളങ്ങര, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യം പ്രദക്ഷിണം നടത്തപ്പെട്ടു. കൺവെൻഷന്റെ സമാപനത്തിൽ അഭിവന്ദ്യ പിതാക്കന്മാരുടെയും രൂപതയിലെ നവവൈദീകരുടെയും രൂപതയിൽ സേവനം ചെയ്യുന്ന മറ്റ് വൈദീകരുടെയും കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിക്കപ്പെട്ടു. ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമുള്ള 6000 ത്തിൽ പരം വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുത്തു.
റെജി നെല്ലിക്കുന്നത്ത്
Kommentare