DWMA ശ്രീകൃഷ്‍ണ ഭജനസമിതിയുടെ ഭജന
അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ദ്വാരക മലയാളി അസോസിയേഷന്‍റെ അയ്യപ്പ പൂജ നവംബർ 24 ഞായറാഴ്ച്ച നടന്നു.
സെക്‌ടർ 14 ലെ രാധികാ അപ്പാർട്ട്‍മെന്‍റിനോട് ചേർന്നുള്ള DDA പാർക്കിലാണ് 23-ആമത് അയ്യപ്പപൂജ നടന്നത്. രാവിലെ 5.30 ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീകൃഷ്‍ണ ഭജന സമിതിയുടെ സഹസ്രനാമാർച്ചന, ഭാഗവത പാരായണം, ദ്വാരകാധീശ് ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന, ശ്രീകാന്ത് വിശ്വരൂപ അവതരിപ്പിച്ച ഭജന എന്നിവയാൽ പൂജാദിനം ഭക്തിനിർഭരമായിരുന്നു. ചെണ്ടമേള അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ നിരവധി പേർ പങ്കെടുത്തു.
അന്നദാനവും, മഹാദീപാരാധനക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.
댓글