New Delhi: രാത്രികാലത്ത് മിക്കപ്പോഴും പോലീസ് പട്രോളിംഗ് കാറിലോ ബൈക്കിലോ ആണ് നടത്താറ്. ശാഹ്‍ദ്ര പോലീസാണ് പരമ്പരാഗത മാർഗ്ഗത്തിലേക്ക് തിരിഞ്ഞത്. ലോക്കൽ ബീറ്റ് പോലീസ് ഓരോരുത്തരും തങ്ങൾക്ക് നിയോഗിച്ചിരിക്കുന്ന ഏരിയയിൽ മിനിമം 5000 ചുവട് നടക്കണമെന്നാണ് ഉത്തരവ്. ഏരിയ തിരിച്ചുള്ള സൂക്ഷ്‍മമായ നിരീക്ഷണത്തിന് കാൽനടയായുള്ള റോന്തുചുറ്റൽ കൂടുതൽ ഫലപ്രദമാണെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ശാഹ്‍ദ്ര ജില്ലാ പോലീസ് ഒരു ഫുട്ട് പട്രോളിംഗ് ആപ്പ് വികസിപ്പിച്ചിട്ടുമുണ്ട്. നിർദ്ദിഷ്‍ട ഏരിയയുടെ പൂർണമായ കവറേജ് ഇതിലൂടെ സാധ്യമാകും. രാത്രികാലത്ത് വെളിച്ചമില്ലാത്ത സ്ഥലങ്ങളും, പ്രശ്നങ്ങളുള്ള സ്ഥലങ്ങളുമൊക്കെ ആപ്പിൽ റിയൽ-ടൈമായി കാണിക്കും. അവിടൊക്കെ നേരിട്ടെത്താനും ഉടനടി ആവശ്യമായ നടപടി എടുക്കാനും പോലീസിന് കഴിയും. വാഹനങ്ങൾ കയറാത്തിടത്തും നടന്നെത്താം.
ഫുട്ട് പട്രോളിംഗ് ഏർപ്പെടുത്തിയ ശാഹ്ദ്രയിൽ കുറ്റകൃത്യങ്ങൾ ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ജനുവരി 1 മുതൽ ഏപ്രിൽ 15 വരെയുള്ള കാലയളവിൽ മോഷണങ്ങൾ 30 ശതമാനവും, വലിയ കവർച്ചകൾ 20 ശതമാനവും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ഈ കുറവ്. അടിയന്തര സഹായം തേടി രാത്രി PCR വാനിലേക്ക് വരുന്ന കോളുകളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
Comments