ഗാസിയാബാദ് DLF ലെ ശ്രീ ധർമ്മശാസ്താ സേവാ സമിതിയുടെ ഈ വർഷത്തെ (13 മത് ) മണ്ഡല പൂജാ മഹോൽസവം 23-11-2024 ൽ DLF അയ്യപ്പ പാർക്കിൽ നടന്നു. രാവിലെ 5 മണിക്ക് ഭൂമിപൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
മഹാ ഗണപതിഹോമം, ശ്രീ ലളിതാസഹസ്രനാമ സ്തോത്രം,സര്‍വ്വൈശ്വര്യപൂജ, ഭാഗവത പാരായണം, ശ്രീ വിനായക ഭജന സമിതിയുടെ ഭജന, ശാസ്താപ്രീതി നാമസങ്കീർത്തനം, കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ നേതൃത്വം നൽകിയ പഞ്ചാരിമേളം, ശ്രുതിലയയുടെ ഭക്തി ഗാനമേള, മഹാ ദീപാരാധന എന്നിവ പൂജാദിനത്തെ ഭക്തിനിർഭരമാക്കി. ചെണ്ടമേളവും ലഘു ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
コメント