top of page
ന്യൂസ് ബ്യൂറോ , ഡൽഹി

"വയനാട് എത്ര മനോഹരം; AQI വെറും 35" - പ്രിയങ്കാ ഗാന്ധി

വയനാട്ടിലെ വോട്ടെടുപ്പ് കഴിഞ്ഞ് ഡൽഹിയിൽ തിരിച്ചെത്തിയപ്പോൾ ഗ്യാസ് ചേംബറിലേക്ക് കടന്നതുപോലെ ആണെന്ന് പ്രിയങ്കാ ഗാന്ധി വദ്ര. എയർ ക്വാളിറ്റി ഇൻഡെക്‌സ് വയനാട്ടിൽ കേവലം 35 മാത്രമാണെന്നും, അവിടം സുന്ദരമാണെന്നും അവർ സമൂഹമാധ്യമമായ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. ഡൽഹിയിലാകെ പുതഞ്ഞ പുകമഞ്ഞ് വിമാനത്തിലിരുന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു. ഡൽഹിയിലെ മലിനീകരണം ഓരോ വർഷവും വഷളായി വരികയാണ്. രാഷ്‍ട്രീയ ഭിന്നതകൾ മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് ഇതിനൊരു പരിഹാരം കാണണമെന്ന് പ്രിയങ്ക നിർദ്ദേശിച്ചു.

ഡൽഹിയിൽ ഇന്നു രാവിലെ 9 മണിക്ക് AQI 428 ആണ് രേഖപ്പെടുത്തിയത്. വായു മലിനീകരണത്തിനൊപ്പം പുകമഞ്ഞും ഡൽഹിയെ ആവരണം ചെയ്തിരിക്കുകയാണ്. ഡൽഹിയിൽ നിന്നുള്ള ഏകദേശം 400 ഫ്ലൈറ്റുകൾ ഇന്ന് വൈകിയാണ് പുറപ്പെട്ടത്.

135 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page