തെലങ്കാന പോലീസിൽ സ്‍തുത്യർഹ സേവനം കാഴ്ച്ചവെച്ച താര എന്ന പോലീസ് നായ സർവ്വീസിൽ നിന്ന് വിരമിച്ചു. അദിലാബാദിൽ പോലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ താരയ്ക്ക് ആചാരപരമായ റിട്ടയർമെന്‍റ് നൽകി. പോലീസ് സൂപ്രണ്ട് താരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബോംബ് സ്‍ക്വാഡ് ഇൻ-ചാർജ്ജ് പ്രേം സിംഗ് പുഷ്പ്പഹാരം അണിയിച്ചു. പോലീസിന്‍റെ ബോംബ് സ്‍ക്വാഡിൽ ഏറ്റവും വേണ്ടപ്പെട്ട അംഗമായിരുന്നു ലാബ്രഡോർ ഇനത്തിൽ പെട്ട താര. ബോംബ് മണത്തു കണ്ടുപിടിക്കാൻ പ്രത്യേക വൈദഗ്‌ധ്യം കാട്ടിയിട്ടുള്ള താര മികവിന്‍റെ കാര്യത്തിൽ ഡോഗ് സ്‍ക്വാഡിൽ വേറിട്ടു നിന്നിരുന്നു. മോയിനാബാദിലെ IITA യിലാണ് സ്‍ഫോടക വസ്‍തുക്കൾ കണ്ടുപിടിക്കാനുള്ള പരിശീലനം നേടിയത്.
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ความคิดเห็น