വടക്കു-കിഴക്കൻ മേഖലയുടെയും കേരളത്തിന്‍റെയും സാംസ്ക്കാരിക, രുചി വൈവിധ്യങ്ങൾ സമന്വയിപ്പിക്കുന്ന അനന്ത സമാഗം ഒക്‌ടോബർ 26, 27 തീയതികളിൽ അരങ്ങേറും. ട്രാവൻകൂർ പാലസിൽ നടക്കുന്ന മേളയ്ക്ക് ഇന്ദിരാഗാന്ധി നാഷണൽ സെന്‍റർ ഫോർ ആർട്ട്‍സും ടെക്സ്റ്റൈൽസ് മന്ത്രാലയവും പിന്തുണ നൽകും. പരമ്പരാഗത കല, സംഗീതം, ഭക്ഷണ വൈവിധ്യം, വേഷവിധാന വൈവിധ്യം എന്നിവയുടെയൊക്കെ സംഗമവേദി ആയിരിക്കും ഈ പരിപാടി.
കേരളത്തിൽ നിന്നും വടക്ക്-കിഴക്കൻ മേഖലയിൽ നിന്നുമുള്ള പാചക വിദഗ്‌ധരും സെലിബ്രിറ്റി ഷെഫുമാരും വിഭവ സമൃദ്ധിയുടെ രുചിക്കൂട്ടുകൾ ഒരുക്കും. നാളെ രാവിലെ 10 മണിക്കാണ് പരിപാടികളുടെ തുടക്കം. വൈകിട്ട് 5 മണിക്ക് ഫാഷൻ ഷോയും, 7 മണിക്ക് സംഗീത വിരുന്നും ഉണ്ടായിരിക്കും. കേരളത്തിലെ പ്രശസ്ത റോക്ക് ബാൻഡ് അവിയലാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. ഞായറാഴ്ച്ചത്തെ സംഗീത വിരുന്ന് ഒരുക്കുന്നത് നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ്. മറ്റ് ബാൻഡുകളും പങ്കെടുക്കുന്നുണ്ട്.
മേളയിൽ പ്രവേശനം സൗജന്യമാണ്. ഫാഷൻ ഷോയ്ക്കും സംഗീത വിരുന്നിനും ടിക്കറ്റ് എടുക്കണം.
Comments