top of page
പി. വി ജോസഫ്

വായു മലിനീകരണം ഒട്ടുമിക്ക കുടുംബങ്ങളെയും ബാധിച്ചെന്ന് സർവ്വെ

ഡൽഹി NCR മേഖലയിൽ വായു മലിനീകരണവും പുകമഞ്ഞും മിക്ക കുടുംബങ്ങളിലും ഒരംഗത്തിനെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ഒരു പഠനം വ്യക്തമാക്കി. 'ലോക്കൽ സർക്കിൾസ്' എന്ന ഓൺലൈൻ കമ്യൂണിറ്റി പ്ലാറ്റ്‍ഫോമാണ് സർവ്വെ നടത്തിയത്. ഈ മേഖലയിലെ 75 ശതമാനം കുടുംബങ്ങളിലും ഒന്നോ അതിൽ കൂടുതലോ അംഗങ്ങൾക്ക് തൊണ്ടവേദനയും ചുമയും പോലുള്ള അസുഖങ്ങളുണ്ട്. 50 ശതമനത്തിലധികം കുടുംബങ്ങളിൽ വിഷപ്പുക മൂലം തലവേദനയും ശ്വാസതടസ്സവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


ഡൽഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിലായി 21,000 പേരിലാണ് സർവ്വെ നടത്തിയത്. അതിൽ 63 ശതമാനം പുരുഷന്മാരും, 37 ശതമാനം സ്ത്രീകളും ആയിരുന്നു. വീട്ടിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടെന്നും സർവ്വെ കണ്ടെത്തി.

283 views0 comments

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page