top of page
പി. വി ജോസഫ്

വോയേജറിന്‍റെ സന്ദേശം വിദൂരതയിൽ നിന്ന് വീണ്ടും




നാലര പതിറ്റാണ്ട് മുമ്പ് NASA വിക്ഷേപിച്ച ബഹിരാകാശ പേടകത്തിൽ നിന്ന് വീണ്ടും സന്ദേശങ്ങൾ ലഭിച്ചു. വോയേജർ 1 എന്ന പേടകം 1977 സെപ്റ്റംബർ 5 നാണ് വിട്ടയച്ചത്. സൗരയൂഥത്തിന് അപ്പുറമുള്ള പ്രപഞ്ചത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും ഗഹനമായ പഠനം നടത്തുകയാണ് ദൗത്യം.

ഭൂമിയിൽ നിന്നയക്കുന്ന കമാൻഡുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും, 2023 നവംബർ 14 മുതൽ പേടകത്തിൽ നിന്നുള്ള സന്ദേശങ്ങൾ ഭൂമിയിൽ ലഭിച്ചിരുന്നില്ല. NASA യിലെ ജെറ്റ് പ്രൊപ്പൽഷൻ ലാബറട്ടറിയിലെ ശാസ്ത്രസംഘം നിരന്തരമായ നിരീക്ഷണത്തിൽ പേടകത്തിലെ ഒരു ചിപ്പിന്‍റെ തകരാറാണെന്ന് കണ്ടെത്തി. 46 വർഷം പഴക്കമുള്ള കമ്പ്യൂട്ടർ സിസ്റ്റത്തിലെ തകരാർ അവർ പരിഹരിക്കുകയും ചെയ്തു.

ഇപ്പോൾ ഭൂമിയിൽ നിന്ന് 15 ശതകോടി മൈൽ അപ്പുറത്താണ് വോയേജർ സഞ്ചരിക്കുന്നത്. NASA അയയ്ക്കുന്ന കമാൻഡുകളും സന്ദേശങ്ങളും പേടകത്തിൽ എത്താൻ 22.5 മണിക്കൂർ വേണം. ഇതിന്‍റെ സഹോദര പേടകമായ വോയേജർ 2 ഉം സൗരയൂഥം വിട്ട് 2018 ൽ വിദൂര ബഹിരാകാശത്തേക്ക് എത്തിയിട്ടുണ്ട്.

വോയേജറിൽ സ്വർണ്ണം പൂശിയ ചെമ്പ് തകിടുകളിൽ ഭൂമിയെക്കുറിച്ചും സൗരയൂഥത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. അന്യഗ്രഹ ജീവികളുടെ പക്കലെത്തിയാൽ അവർക്ക് മനസ്സിലാക്കാനായാണ് ഇത് സജ്ജമാക്കിയിരിക്കുന്നത്. ഈ പേടകം വിക്ഷേപിച്ച തീയതിയും സമയവും ഗ്രഹിക്കാൻ സാധിക്കുന്ന ഒരു ക്ലോക്കും ഇൻസ്റ്റോൾ ചെയ്തിട്ടുണ്ട്. ഈ റിക്കോർഡ് എങ്ങനെ പ്ലേ ചെയ്യണമെന്ന പ്രതീകാത്മക നിർദ്ദേശങ്ങളും അടക്കം ചെയ്തിട്ടുണ്ട്.

പേടകത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന പവർ ബാങ്കുകൾ 2025 ൽ പ്രവർത്തനരഹിതമാകും. അതോടെ പേടകം ക്ഷീരപഥത്തിലൂടെ അനന്തമായി അലഞ്ഞുതിരിയും.

30 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page