ന്യൂഡൽഹി: ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ ശക്തമായ കുലുക്കം ഉണ്ടായതിനെ തുടർന്ന് ഒരു യാത്രക്കാരൻ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം വഴിതിരിച്ചു വിടേണ്ടി വന്നു, അടിയന്തരമായി ബാങ്കോക്കിൽ ഇറക്കി.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഫ്ലൈറ്റ് SQ 321 ലാണ് പ്രക്ഷുബ്‍ധമായ ഇളക്കം യാത്രക്കാർക്ക് നേരിടേണ്ടി വന്നത്. ഒരാൾ മരിച്ചതായി എയർലൈൻസ് വക്താവ് സ്ഥിരീകരിച്ചു. സീറ്റ് ബെൽറ്റ് ഇടാതിരുന്ന യാത്രക്കാരാണ് തെറിച്ചു വീണ് പരിക്കേറ്റത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി വായുസഞ്ചാരത്തിലെ ഗതിവേഗം കൂടിയതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിദഗ്‌ധർ പറഞ്ഞു. റഡാറിൽ തെളിയാതിരുന്നതിനാൽ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാനോ സീറ്റ് ബെൽറ്റ് ഇടാൻ ആവശ്യപ്പെടാനോ സാധിച്ചതുമില്ല.
Комментарии