വിപണികൾ ഇടിയുന്നു; മരുന്ന് ഫലിച്ചെന്ന് ട്രംപ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പകരത്തീരുവ ലോകമാകെ ഓഹരി വിപണികളിൽ കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്ന്. സെൻസെക്‌സ് ഇന്നുരാവിലെ വ്യാപാരം തുടങ്ങിയപ്പോൾ 3939 പോയിന്‍റാണ് ഇടിഞ്ഞത്. നിഫ്റ്റി 1160 പോയിന്‍റ് ഇടിവോടെയാണ് വ്യാപാരം തുടങ്ങിയത്. ഹോങ്കോംഗിന്‍റെ ഹാംഗ് സെങ് സൂചിക 9.8 ശതമാനവും ജപ്പാന്‍റെ നിക്കെ സൂചിക 6.3 ശതമാനവുമാണ് തകർച്ച രേഖപ്പെടുത്തിയത്. അമേരിക്കൻ വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ മരുന്ന് ആവശ്യമാണെന്നും,മരുന്ന് ഫലിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
Comments