top of page
ന്യൂസ് ബ്യൂറോ , ഡൽഹി

വിദ്യാർഥികൾക്ക് ടെൻഷനകറ്റാൻ ഫരീദാബാദ് രൂപതയുടെ ശിൽപ്പശാല #RRR’24

വിദ്യാർത്ഥികൾക്ക് സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഫരീദാബാദ് രൂപത ഒരു ശിൽപ്പശാല സംഘടിപ്പിക്കുന്നു. #RRR’24 എന്ന് പേരിട്ടിരിക്കുന്ന ശിൽപ്പശാല രൂപതയിലെ സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്‍മെന്‍റും കാറ്റിക്കിസം ഡിപ്പാർട്ട്‍മെന്‍റും ചേർന്നാണ് സംഘടിപ്പിക്കുന്നത്.


ഫൊറോന തലത്തിൽ നടത്തുന്ന ശിൽപ്പശാല ആദ്യം 2024 ജൂൺ 2 ന് ജസോളയിലെ ലേഡി ഓഫ് ഫാത്തിമ ഫൊറോനാ പള്ളിയിലാണ് നടത്തിയത് .സെപ്തംബര് 22 ന് സെന്റ് മേരീസ് സീനിയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ, മയൂർ വിഹാര ഫേസ് - 3 ൽ നടത്തപ്പെടുന്നു പരിചയ സമ്പന്നരായ വിദഗ്‌ധർ നേതൃത്വം നൽകും. അഡ്വ. ഡോ. കെ.സി.ജോർജ്ജ്, ലൈഫ് സ്‍കിൽ കോച്ച് ശ്രീ ജിതിൻ തോമസ് പാറേൽ, , ശ്രീ അനീഷ് അംബൂരി ഡോ . ജോളി ജോസ് , ശ്രി ടിറ്റോ ജോയ് എന്നിവർ പങ്കെടുക്കും.


14 മുതൽ 21 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പം പങ്കെടുക്കാം.രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസ്സുകൾ.. RFG ഗ്രൂപ്പ് ഫിറ്റ്നസ് ന്റെ നേതൃത്വത്തിൽ ഫിറ്റ്നസ് ആൻഡ് സെൽഫ് ഡിഫെൻസ് ട്രെയിനിങ് ഉണ്ടായിരിക്കുന്നതാണ് . ഒരാൾക്ക് 100 രൂപ തോതിൽ ഫീസ് നൽകി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും വേണ്ടി ബന്ധപ്പെടാം -ഫാ. സുനിൽ അഗസ്റ്റിൻ - 9633096529, ഫാ. ജിന്റോ ടോം 8943126488, ജിതിൻ ജോയ് - 9539033248,

186 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page