ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ നിന്ന് AAP വോട്ടർമാരെ ഡിലീറ്റ് ചെയ്യുന്നതായി ആരോപണം. മുഖ്യമന്ത്രി അതിഷിയാണ് കേന്ദ്ര ഗവൺമെന്‍റിനെതിരെ ആരോപണം ഉന്നയിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഗവൺമെന്‍റ് ഇതിനായി നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി നിയമസഭയിലേക്ക് അടുത്ത ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. പരാജയ ഭീതി മൂലം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൃത്രിമം കാട്ടാനാണ് കേന്ദ്ര ഗവൺമെന്‍റ് ശ്രമിക്കുന്നതെന്ന് അതിഷി കുറ്റപ്പെടുത്തി. വോട്ടർ പട്ടികയിൽ നിന്ന് 20,000 പേരെ ഒഴിവാക്കാൻ ഏഴ് നിയോജക മണ്ഡലങ്ങളുടെ മേൽനോട്ടമുള്ള ഒരു ജില്ലാ മജിസ്ത്രേട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്ന് അവർ പറഞ്ഞു. ജില്ലാ മജിസ്ത്രേട്ടിനെതിരെയും സബ്-ഡിവിഷണൽ മജിസ്ത്രേട്ടിനെതിരെയും അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ധർമ്മേന്ദ്രക്ക് മുഖ്യമന്ത്രി കത്തെഴുതിയിട്ടുണ്ട്.
Comments