വേഗം കൂട്ടാം വേഗമെത്താം; മൂന്നു കോച്ചിന്‍റെ കൊച്ചുമെട്രോ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 8
- 1 min read

ഡൽഹിയിൽ മൂന്ന് കോച്ചുള്ള മെട്രോ സർവ്വീസ് നടത്താൻ DMRC സജ്ജമാകുന്നു. ഇന്ത്യയിൽ ആദ്യമായിരിക്കും ഇത്തരമൊരു സർവ്വീസ്. തിരക്കേറിയ നഗരത്തിലെ ഹ്രസ്വദൂര യാത്രക്കാണ് കൊച്ചുമെട്രോ ഡിസൈൻ ചെയ്യുന്നത്. ലാജ്‍പത് നഗർ - സാകേത് റൂട്ടിലാണ് ആദ്യം സർവ്വീസ് നടത്തുക. എട്ട് സ്റ്റേഷനുകൾ ഈ ലൈനിൽ ഉണ്ടായിരിക്കും. ട്രെയിന്‍റെ വലുപ്പം പോലെ സ്റ്റേഷന്‍റെ വലുപ്പവും ചെറുതായിരിക്കും. എട്ട് കോച്ചുള്ള ട്രെയിൻ ഓടുന്ന സമയത്തിനുള്ളിൽ കൊച്ചുമെട്രോ നാലെണ്ണം ഓടിക്കാൻ കഴിയും. ചെലവ് കുറവാണെന്ന നേട്ടവുമുണ്ട്. ഒരു ട്രിപ്പിൽ 900 പേർക്ക് യാത്ര ചെയ്യാം.
Komentarze