top of page
റെജി നെല്ലിക്കുന്നത്ത്

ലൈംഗിക അതിക്രമങ്ങൾക്കു ഇരയായ കുട്ടികൾക്കുള്ള സർവിക്കൽ കാൻസർ പ്രതിരോധ കുത്തിവയ്പ് ബോധവത്കരണ ക്യാമ്പ് നടത്തി.


പോക്സോ ഇരകളായിട്ടുള്ളവർക്കുള്ള HPV വാക്സിനേഷൻ പ്രോഗ്രാം

ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷൻ ഫണ്ട് (ICPF) എന്ന സ്ഥാപനത്തിന്റെ കീഴിൽ കഴിഞ്ഞ ആഴ്ചയിൽ, 18 വയസ്സിൽ താഴെയുള്ള പോക്സോ ഇരകളായ 135 കുട്ടികൾക്ക് സെർവിക്കൽ കാൻസറിനെ ചെറുക്കുന്നതിനുള്ള വാക്സിനേഷൻ പ്രോഗ്രാം നടത്തുകയുണ്ടായി.

ആഗോളതലത്തിൽ ഈ അർബുദം ഏറ്റവും മാരകമായ സ്ത്രീജന്യ ക്യാൻസറുകളിൽ രണ്ടാമത്തെ ആണ്. സാധാരണയായി ഈ വാക്സിനേഷൻ ഒൻപതു വയസ്സിനും പതിനാലു വയസ്സിനും ഇടയിൽ എടുക്കേണ്ട ഒന്നാകയാൽ പലരും ഈ വാക്സിനേഷന് വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല. കൂടാതെ ഡൽഹി പോലുള്ള നഗരങ്ങളിൽ കോവിഡ് വാക്സിനേഷനു ശേഷം സംഭവിച്ചുകൊണ്ടിരിക്കുന്ന പല മരണങ്ങളെയും കോവിഡ് വാക്സിനേഷനുമായി ബന്ധിപ്പിക്കുന്നതിനാൽആളുകൾ ഈ വാക്സിനേഷൻ എടുക്കാനും വിമുഖത കാണിക്കുന്നു.

ഈഅവസരത്തിലാണ് India Child Protection Fund (ICPF) എന്ന സംഘടന, ഡൽഹിയിലെ Rotary Club, AIIMS ഉം ചേർന്ന് ഏതാണ്ട് നൂറിലധികം വരുന്ന പോക്സോ അതിജീവിതകൾക്ക് ഈ വാക്സിനേഷൻ പ്രോഗ്രാം സംഘടിപ്പിച്ചത്. പുതുമയുള്ള ഈ പ്രോഗ്രാമിന്റെ പുറകിൽ പ്രവർത്തിച്ച പ്രഗത്ഭനായ Child Rights Activist ആയ Dr. K C George ആണ്. തദവസരത്തിൽ സർവിക്കൽ ക്യാൻസർ, അതിന്റെ പ്രതിരോധ വാക്‌സിനേഷൻ എന്നിവയെ കുറിച്ചുള്ള അവബോധം മറ്റുള്ളവരിലേക്കു എത്തിക്കേണ്ടത്തിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. അദ്ദേഹം മലയാളികളുടെ കൂട്ടായ്മ മുതൽക്കൂട്ടായി എടുത്തുകൊണ്ടു AIIMS നഴ്സിംഗ് ഓഫീസർ ആയ Mathew Varghese വഴി അവിടുത്തെ അർബുദരോഗ വിഭാഗത്തിൽപ്പെട്ട Dr. Pallavi Shukla, Associate Professor, Oncology Department AIIMS തുടങിയവരുമായി ചേർന്ന് കൊണ്ട് ഈ വലിയ സംരംഭത്തിന് തുടക്കം കുറിച്ചു. കൂടാതെ ഫോർട്ടിസ് ഹോസ്പിറ്റലിൽ നിന്നും Ms. Mini John ൻ്റെ നേത്രത്തിൽ എത്തിയ സ്റ്റാഫ് നഴ്സുമാർ വാക്സിനേഷൻ പൂർത്തിയാക്കുന്നതിലും വേണ്ടത്ര സഹകരണം നൽകുകയുണ്ടായി.

162 സന്നദ്ധ സഹായ സംഘടനകളോടുകൂടി 400 ജില്ലകളിൽ 15000 വരുന്ന Child Sexual abuse victims കേന്ദ്രികരിച്ചുകൊണ്ടു പദ്ധതി തുടങ്ങാനാണ് ഉദ്ദേശ്യം എന്ന് Dr. K C George കൂട്ടിച്ചേർത്തു.

70 views0 comments

Recent Posts

See All

പീഡനം : യുവാവിന് ജീവപര്യന്തം തടവ്

പീഡനത്തിനിരയായ പെൺകുട്ടി ഒരു കുഞ്ഞിനു ജന്മം നൽകിയാൽ കുട്ടിയും ഒരു ഇരയാണ്. പോക്‌സോ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഇരകൾക്ക് 16.5...

Commentaires

Noté 0 étoile sur 5.
Pas encore de note

Ajouter une note
bottom of page