ലോകത്തിലെ ഏറ്റവും പൊക്കമുള്ള സ്ത്രീയും ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീയും ലണ്ടനിൽ കണ്ടുമുട്ടി. ഒരുമിച്ച് ചായ കുടിച്ച് അവർ സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. ഗിന്നസ് ലോക റെക്കോർഡ് ഉടമകളാണ് ഇരുവരും. 20-ആമത് ഗിന്നസ് വേൾഡ് റിക്കോർഡ് ദിനത്തിലായിരുന്നു അപൂർവ്വ കൂടിക്കാഴ്ച്ച. ലണ്ടനിലെ സാവോയ് ഹോട്ടലിലാണ് ആഘോഷപരിപാടികൾ നടന്നത്.
തുർക്കിയിലെ 27 കാരിയായ റുമേയ്‌സ ഗെൽഗിയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീ. വെബ്ബ് ഡെവലപ്പറായ അവരുടെ ഉയരം 7 അടി 1 ഇഞ്ചാണ്. അതായത് 215.16 സെന്‍റിമീറ്റർ. ഇന്ത്യക്കാരിയായ 30 കാരി ജ്യോതി ആമ്ഗേയാണ് ഏറ്റവും പൊക്കം കുറഞ്ഞ സ്ത്രീ. 2 അടി 1 ഇഞ്ചാണ് ഉയരം. അതായത് 62.8 സെന്‍റിമീറ്റർ. ലോക റിക്കോർഡാണ് ജ്യോതിയുടെ പൊക്കവും പൊങ്ങച്ചവും. ബിഗ് ബോസ് ഉൾപ്പെടെയുള്ള TV ഷോകളിലെ താരമാണ് ജ്യോതി.
ജ്യോതിയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷമെന്ന് ഗെൽഗി പറഞ്ഞു. സന്തോഷകരമായിരുന്നെന്നും, എന്നാൽ തന്‍റെ നോട്ടം ഗെൽഗിയുടെ മുഖം വരെയെത്തിക്കാൻ പണിപ്പെട്ടെന്നും ജ്യോതി പറഞ്ഞു.
Comments