അന്താരാഷ്ട്ര തലത്തിൽ രെജിസ്ട്രേഷൻ ചെയ്തു പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ രക്ത ദാന സംഘടനയാണ് ബി പി ഡി കേരള
ഡൽഹി ആസ്ഥാനമാക്കി രക്ത ദാനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിവരുന്ന ബ്ലഡ് പ്രൊവൈഡേഴ് സ് ഡ്രീം കേരള (Regd), എന്ന സംഘടന BPD Kerala എന്ന ചുരുക്കപേരിൽ അറിയപെടുന്നു.
ഒരു ദിവസം പോലും ഒഴിവില്ലാതെ ആവശ്യക്കാർക്ക് രക്തദാനം നൽകുന്ന ഇന്ത്യയിലെ ഒരേ ഒരു സംഘടനയാണ് ബി പി ഡി കേരള.
സ്ഥാപിതം
2019 മാർച്ച് മാസം 15 നു ഒരു സഹോദരിക്ക് രക്തം ആവശ്യമായി വരികയും പലരേയും സമീപിച്ചുവെങ്കിലും രക്തം കിട്ടാതെ വന്നതിനെ തുടർന്ന് ശ്രീ അനിൽ T K യുടെ മനസ്സിൽ തോന്നിയ ആശയമാണ് ഈ സംഘടനയുടെ തുടക്കത്തിനു കാരണം.
ഉദ്ദേശ ലക്ഷ്യങ്ങൾ
രക്ത ദാനം എന്ന മഹത്തായ സേവന മേഘലയിൽ നിർധനരായ രോഗികൾ ചൂഷണം ചെയുന്നത് തടയുക, ഒരു രോഗി പോലും രക്തമോ, പ്ളേറ്റ്ലെറ്റോ ലഭിക്കാതെ കഷ്ട്ടപ്പെടാൻ പാടില്ല എന്ന മനസ്സോടെ അവർക്ക് കൃത്യ സമയത്തുസഹായം എത്തിച്ചു നൽകാനും, ഉചിതമായ സമയത്തു വ്യക്തമായ മാർഗ്ഗ നിർദേശങ്ങൾ നൽകി ആപത്ഘട്ടത്തിൽ അവരെ സഹായിക്കുക, സമാന ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളുമായി ചേർന്ന് പ്രവർത്തനംവിപുലപ്പെടുത്തുക.
പ്രവർത്തന/സേവന ലഭ്യത
BPD കേരളയുടെ സേവനം ഭാരതം മുഴുവനും കൂടാതെ ചില UAE ഉൾപ്പടെ 16 വിദേശ രാജ്യങ്ങളിലും BPD കേരളയുടെ സേവനം ലഭ്യമാണ്.
പ്രവർത്തന ശൈലി
രക്തം ആവശ്യമായി വരുന്നവർക്ക് രക്തം ലഭ്യമാക്കുക മാത്രമല്ല രോഗ വിവരം പൂർണമായും തിരക്കി അവരെ സമാധാനപ്പെടുത്തി ആത്മ വിശ്വാസം നൽകി അവരെ കഴിയുന്നത്ര സഹായിക്കുക എന്ന പ്രവർത്തന ശൈലിയാണ് BPD കേരളയുടേത്.
സംഘടന ഭാരവാഹികൾ
75 തവണ രക്തം ദാനം നൽകുകയും, ജീവിതാവസാനം സ്വന്തം അവയവങ്ങൾ ദാനം നൽകാനുള്ള സമ്മതപത്രം സമർപ്പിച്ചു മാതൃക കാണിച്ച ശ്രീ അനിൽ T K ചെയർമാനും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തന പാഠവം തെളിയിച്ച ഒരു കൂട്ടം ആളുകൾ നിസ്വാർത്ഥമായി സംഘടനക്ക് വേണ്ടി പ്രവർത്തിച്ചു വരുന്നു.
BPD യുടെ പോഷക സംഘടനയായ സ്ത്രീജ്വാല സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും അഭിവൃദ്ധിക്കായി പ്രവർത്തിക്കുന്നു. സ്ത്രീജ്വാല ഇതിനോടകം ധാരാളം ബ്ലഡ് യൂണിറ്റ് നൽകി armed forces transfusion centre നു വേണ്ടി സേവനം ചെയ്യുന്നു. കാൻസറും അതിൻ്റ ചികിത്സയായ കീമോ തെറാപ്പിയും യും ചെയ്യുമ്പോൾ ഉണ്ടാവുന്ന പാർശ്വ ഫലങ്ങൾ മൂലം ഉണ്ടാവുന്ന മുടി കൊഴിച്ചിലിന് പരിഹാരമായി natural മുടി സംഘടിപ്പിച്ചു wigs ഉണ്ടാക്കാൻ കൊടുത്തു വരുന്നു. ഒരാളുടെ വ്യക്തിത്വത്തിൻ്റെ പ്രധാന ഘടകമയ മുടി പെട്ടെന്ന് പോകുമ്പോൾ ഉള്ള മാനസിക ആഘാതം കുറക്കാൻ, സ്ത്രീ ജ്വാലയുടെ ഈ പ്രവർത്തി സഹായിക്കും എന്നു കരുതികൊണ്ടു ഈ പ്രവർത്തനം ത്വരിത്പ്പെടുത്തൻ ശ്രമിക്കുന്നു.
*BPD കേരളയുടെ സാരഥികൾ.
PATRON
Justice (Retd) Kurian Joseph
(Former Judge Supreme Court of India )
Anil T K, Founder With (Chairman) 9999287100
കൂടാതെ അഖിലേന്ത്യ കോർഡിനേറ്റർ Dr. സഖീ ജോൺ നയിക്കുന്ന ഇന്ത്യയിൽ അങ്ങോളമിങ്ങോളം പ്രവർത്തിക്കുന്ന കോർഡിനേഷൻ ടീമും BPD കേരളയുടെ പ്രവർത്തന്നതിനു കരുതേകുന്നു
പ്രവത്തനം വിലയിരുത്തൽ
1. 2019
മാർച്ച് 15 മുതൽ നാളിത് വരെ ( 10,000 ) യൂണിറ്റിൽ അധികം രക്തവും,650 യൂണിറ്റ് പ്ലേറ്റ്ലെറ്റും ദാനമായി നൽകാൻ കഴിഞ്ഞു.
2.ലോകമെമ്പാടും കൊറോണ വൈറസ് ഡിസീസ് -
2019 (കോവിഡ് - 19) എന്ന മഹാമാരി മാനവരാശിയെ കീഴടക്കി ഭീതിയിൽ ആഴ്ത്തിയ വേളയിൽ (മാർച്ച്-23-2020 മുതൽ ഓഗസ്റ്റ്-15-2021 നാളിതുവരെ )3517 യൂണിറ്റ് രക്തവും, 350 യൂണിറ്റ് പ്ലാറ്റലേറ്റും, 20 യൂണിറ്റ് പ്ലാസ്മയും നൽകാൻ സംഘടനക്ക് കഴുഞ്ഞു.
3. ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ന്യൂ ഡൽഹി യിലുള്ള 1000 കുടുംബങ്ങൾക്ക് ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു.
4. കോവിഡ്-19 ലോക്ക് ഡൌൺ കാരണം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ബി. പി. ഡി. കേരള വിവിധ സ്പോൺസർ
മാരിൽ നിന്നും ലഭിച്ച 1280 ഭക്ഷ്യ ധാന്യ കിറ്റുകൾ ന്യൂ ഡൽഹി മേഖലകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കു നൽകുകയുണ്ടായി. ലോകം ഭീതിയോടെ കണ്ടിരുന്ന സമയത്ത് ശവസംസ്കാര ചടങ്ങുകളിൽ മുന്നട്ടിറങ്ങി. പ്ലാസ്മയ്ക്ക് വേണ്ടിയും,ബ്ലഡിനു വേണ്ടിയും, രാപ്പകൽ ഇല്ലാതെ സ്വന്തം വാഹനത്തിൽ ഡോണേഴ്സിന് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.
5.കോവിഡ് - 19
മഹാമാരിയുടെ പ്രതികൂല സാഹചര്യങ്ങളെ തൃണവൽഗണിച്ചുകൊണ്ട്, പ്രവർത്തകർ സമൂഹത്തിൽ വിവിധ കോണുകളിൽ സഹായവുമായി രാപകൽ പ്രവർത്തനിരതരായിരുന്നു
നേട്ടങ്ങൾ (അവാർഡ്, അനുമോദനങ്ങൾ മുതലായവ)
ജീവ കാരുണ്യ സന്നദ്ധ സംഘടനയായ ബി. പി. ഡി. കേരളയ്ക്കു കേരള സംസ്ഥാന അവാർഡ്,ഇന്റർനാഷണൽ അവാർഡ്, ജീവകാരുണ്യ പ്രവർത്തനത്തിന്റെയും, സാമൂഹ്യ പ്രവർത്തനങ്ങളുടെയും, അടിസ്ഥാനത്തിൽ ഹരിയാന യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് പദവി നൽകി ബി പി ഡി കേരള ചെയർമാൻ അനിൽ ടി കെ യെ ആദരിക്കുക ഉണ്ടായി..
അടുത്തിടെ ബി പി ഡി കേരളക്ക് ദേശീയ പുരസ്കാരം കിട്ടാൻ ഇടയായി.പല സംഘടനകളിൽ നിന്നും അനുമോദനങ്ങളും അവാർഡുകളും ലഭിച്ചുകൊണ്ടിരിക്കുന്നു.
എറണാകുളം ജില്ലയിലെ മണീടു, ഏഴക്കരനാട് ആണ് ചെയർമാൻ അനിലിന്റെ ജന്മസ്ഥലം.1992 ൽ ആണ് ആദ്യമായി എറണാകുളം ജില്ലയിലെ കോലഞ്ചേരി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ നടത്തിയത്. അതിനുശേഷം 1993 ൽ ജോലി സംബന്ധമായി പഞ്ചാബ്, ചണ്ഡിഗഡ് പോവുകയും അവിടുത്തെ ഹോസ്പിറ്റൽ ( PGI ) ബ്ലഡ് നടത്തി. ജോലി ട്രാൻസ്ഫർ ആകുന്നതനിസരിച്ചു തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ ബ്ലഡ് ഡൊണേഷൻ ചെയ്യാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ട്.
ദക്ഷിണ ഇന്ത്യയിൽ വെച്ച് ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളിൽ ബ്ലഡ് ഡൊണേഷൻ നടത്തിയ ഒരു വ്യക്തി കൂടിയാണ് അനിൽ.കൂടാതെ കേരളത്തിൽ നിന്ന് ജോലിക്ക് വേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് ജോലിത്ത തരപ്പെടുത്തി കൊടുക്കുകയും, ആളുകൾ മിസ്സിംഗ് ആയി കഴിഞ്ഞാൽ ഹെൽപ്പ് ചെയ്തു കൊടുക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യുന്നു.
ബി പി ഡി കേരളയുടെ നെടുംതൂണുകൾ എന്ന് അറിയപ്പെടുന്നത് നമ്മുടെ മെമ്പേഴ്സ് ആണ്. അവരാണ് നമ്മുടെ ശക്തി.
കൂടാതെ ഡൽഹിയിലെ എറണാകുളം കൂട്ടായ്മയുടെ പ്രസിഡന്റ്, ഡൽഹി സൗത്ത് ഇന്ത്യയിലെ ക്രെയിൻ ഓപ്പറേറ്റ് അസോസിയേഷന്റെ പ്രസിഡന്റ്, ഡ്രൈവർ അസോസിയേഷൻ പ്രസിഡണ്ട്, ഡൽഹിയിലെ വിശ്വകർമ്മ സഭയുടെ അംഗം, ഡൽഹി മലയാളി അസോസിയേഷൻ മെറോളി ഏരിയയുടെ എക്സിക്യൂട്ടീവ് മെമ്പർ, മെഹറോളി ഏരിയ ബാലഗോകുലത്തിന്റെ മെമ്പർ, ഡൽഹി നാഷണൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ജോയിൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
സഹധർമ്മിണിയുടെ പേര് ശ്രീമതി സന്ധ്യ അനിൽ, ട്യൂഷൻ സെന്റർ നടത്തുന്നു. കൂടാതെ മെഹരോളി ഏരിയയിലെ ഡൽഹി മലയാളി അസോസിയേഷന്റെ ടീച്ചർ, വനിത വിംഗ് കൺവീനർ,കൂടാതെ മലയാളം മിഷ്യൻ ടീച്ചർ, എന്നിവയിൽ പ്രവർത്തിച്ചുവരുന്നു. മകൾ കുമാരി അനുഷിത അനിൽ, നോയിഡയിൽ ഒരു ഐടി കമ്പനിയിൽ എൻജിനീയറായി വർക്ക് ചെയ്യുന്നു.
ചികിത്സാർഥം രക്തം ആവശ്യമായി വരുമ്പോഴോ രക്തദാനത്തിനായി നിങ്ങൾ സന്നദ്ധരാണങ്കിലോ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
വിലാസം :- Blood Providers Dream Kerala,
Flat No. 3, Happy Apartments, 127,
Ward No.: 2, Mehrauli, South Delhi –
110030
Mobile No.: +91 9999287100, +91
8368176097
WhatsApp No.: +91 9999287100
Email: bpdkerala2019@gmail.com
コメント