ന്യൂഡൽഹി: രാജീവ് ഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രണാമം അർപ്പിച്ചു. "ചരമ വാർഷിക ദിനമായ ഇന്ന് നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിജിക്ക് എന്‍റെ പ്രണാമം" എന്ന് അദ്ദേഹം സമൂഹമാധ്യമമായ X ലെ പോസ്റ്റിൽ പറഞ്ഞു.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വീർ ഭൂമിയിൽ പുഷ്പ്പാഞ്ജലി അർപ്പിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അവരോടൊപ്പം ഉണ്ടായിരുന്നു. "അങ്ങയുടെ സ്വപ്‍നങ്ങൾ എന്‍റെയും സ്വപ്‍നങ്ങളാണ്. അങ്ങയുടെ അഭിലാഷങ്ങൾ എന്‍റെ ഉത്തരവാദിത്തങ്ങളാണ്. അങ്ങയെക്കുറിച്ചുള്ള സ്‍മരണകൾ ഇന്നും എന്നും എന്‍റെ ഹൃദയത്തിൽ ഉണ്ടാകും", തന്‍റെ സ്‍നേഹനിധിയായ പിതാവിന് സ്‍മരണാഞ്ജലി അർപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി സമൂഹമാധ്യമമായ X ൽ കുറിച്ചു. ഒരു പഴയ ഫോട്ടോയും അദ്ദേഹം ഷെയർ ചെയ്തു.
കോൺഗ്രസ് നേതാക്കളായ പി. ചിദംബരം, സച്ചിൻ പൈലറ്റ് മുതലായ നേതാക്കളും പ്രണാമം അർപ്പിച്ചു.
Comments