ന്യൂഡൽഹി പരി.യാക്കോബായ സുറിയാനി സഭ ഡൽഹി ഭദ്രാസന യൂത്ത് അസോസിയേഷൻ ക്രിസ്തുമസ്സ് കാർണിവൽ ( ഹൂദോസോ 2024 ) നടത്തി.
ഡൽഹി സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ ഞായറാഴ്ച (15/12/2024) മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭി. ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. ശ്രീ.ബെന്നി ബഹന്നാൻ MP, കമാണ്ടർ ഡോ. രാജൻ സ്കറിയ, വന്ദ്യ. മർക്കോസ് കോച്ചേരിൽ കോർഎപ്പിസ്കോപ്പ, വന്ദ്യ. ബെന്നി എബ്രാഹാം കോർ എപ്പിസ്കോപ്പ, ഡൽഹി ഭദ്രാസന സെക്രട്ടറി ബഹു. ബോബി ജോർജ്ജ് അച്ചൻ, കത്തീഡ്രൽ വികാരി ബഹു. ഐസക്ക് മാത്യൂ അച്ചൻ ഡൽഹിയിലെ എല്ലാ പള്ളികളുടെയും ബഹു. വൈദീകരും സംബന്ധിച്ചു. യൂത്ത് ദദ്രാസന വൈസ് പ്രസിഡണ്ട് ബഹു . ഡോ.അജിയാൻ ജോർജ്ജ് അച്ചനും ഭദ്രാസന യൂത്ത് ഭരണസമിതി അംഗങ്ങളും നേതൃത്വം നല്കി . ചീഫ് ഗസ്റ്റ് അഡ്വ.ഡോ. കെ.സി. ജോർജ്ജ് പ്രഭാഷണം നടത്തി..
കരോൾ ഗാനം, സാൻൻ്റ ക്ലോസ്,പുൽകൂട് എന്നീ മത്സരങ്ങളും നടന്നു. ഓവറോൾ ഒന്നാം സ്ഥാനം സെൻ്റ് മേരീസ് പള്ളി ദിൽഷാദ് ഗാർഡൻ കരസ്ഥമാക്കി. ഓവറോൾ രണ്ടാം സ്ഥാനം സെൻ്റ് ഗ്രീഗോറിയോസ് പള്ളി ഛത്തർപൂരും, ഓവറോൾ മൂന്നാം സ്ഥാനം മൂന്ന് പള്ളികൾ പങ്കുവെച്ചു.സെൻ്റ് പീറ്റേഴ്സ് കത്തീഡ്രൽ, സെൻ്റ് മേരീസ് പള്ളി മയൂർ വിഹാർ, സെൻ്റ് ജോർജ്ജ് പള്ളി ഫരീദാബാദ് എന്നിവർ കരസ്ഥമാക്കി. ദദ്രാസനത്തിലെ എല്ലാ പള്ളികളിൽ നിന്നും ഫുഡ് സ്റ്റാൾ ക്രമികരിച്ചിരുന്നു. ഡോ.അജിയാൻ ജോർജ്ജ് അച്ചൻ നന്ദി പ്രകാശിപ്പിച്ചു.
Comments