കർക്കിടക മാസം പിറന്നാൽ മലയാളി തന്റെ ജീവിതശൈലി തന്നെ മാറ്റി പുതിയ ഭക്ഷണവും ജീവിത ക്രമവും സ്വീകരിക്കാറുണ്ട്.
ആരോഗ്യ പരിരക്ഷ യാണ് പ്രധാനം . അതിലൂടെ രോഗത്തെ അതിജീവിക്കാൻ നമുക്ക് കഴിയും. പ്രധാനമായ ഒരു കാര്യം ജലത്തിന്റെ ഉപയോഗമാണ്. കുടിക്കുന്ന വെള്ളം ശുദ്ധ മായിരിക്കണം. കഴിവതും നഗരത്തിലെ പൈപ്പു വെള്ളം ഉപയോഗിക്കരുത് . മലിന ജലം കലരുന്ന പല പൈപ്പുകളും കേടു തീർക്കാതെ ഉള്ളതിനാൽ മഴക്കാലത്ത് ഓടകൾ പലതും നിറഞ്ഞു പുറത്തേക്ക് ഒഴുകുന്നു തന്മൂലം പൈപ്പിലെ ജലം മലിനമാകാൻ കാരണമാകുന്നു. അംഗീകൃത ശുദ്ധ ജല വിതരണം നടതത്തുന്ന ബ്രാൻഡ് കൾ വാങ്ങുവാൻ ശ്രദ്ധിക്കണം. കിണറുകൾ ആശ്രയിക്കുന്ന ഇടങ്ങളില് കൃത്യമായി ശുദ്ധി ചെയ്തെന്ന് ഉറപ്പുവരുത്തണം. സാംക്രമിക രോഗങ്ങൾ പടരുന്ന ഈ കാലാവസ്ഥയിൽ ശുദ്ധ ജലവും ഭക്ഷണവും കഴിക്കണം. വീടും പരിസരവും കൊതുകിന്ടെയും ഈച്ചയുടെയും ശല്യം ഉണ്ടാകാതെ നോക്കണം . ഭക്ഷണം മൂടിവെക്കണം എന്ന് മാത്രമല്ലെ കഴിവതും അന്നന്ന് ഉണ്ടാക്കിയവ കഴിക്കാൻ ശീലിക്കണം.
പുറത്തു പോയി വരുമ്പോൾ പാദരക്ഷകൾ കുടകൾ തുടങ്ങിയവ വീടിനു പുറത്തു വച്ച് , അവ ഉണങ്ങിയ ശേഷമേ വീടിനകത്തു വയ്ക്കാവൂ . ചെരിപ്പുകൾ നന്നായി കഴുകി സൂക്ഷിക്കണം. നഖങ്ങൾ വൃത്തിയായി വക്കണം. പാത്രങ്ങളും വസ്ത്രവും സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷമേ ഉപയോഗിക്കാവു .
കർക്കിടക കഞ്ഞി കഴിക്കുന്നതും വളരെ നല്ലതാന് . ആയുർവേദ മരുന്നുകടകളിൽ ഇത് വാങ്ങാൻ കിട്ടും.
ദിവസവും ഉള്ള കുളി ശീലിക്കണം ശിരസിൽ രാസ്നാദി ചൂർണം പുരട്ടുന്നദ് ഉത്തമം ആണ് .
മഴക്കാലത്ത് കോളറ, ടൈഫോയ്ഡ്, ഗ്യാസ്ട്രോഎൻറൈറ്റിസ് തുടങ്ങിയ ജലജന്യ രോഗങ്ങൾ സാധാരണമാണ്. ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുന്നത് ഉറപ്പാക്കുക. നിങ്ങൾ പൈപ്പ് വെള്ളത്തെ ആശ്രയിക്കുകയാണെങ്കിൽ, വാട്ടർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കും. വഴിയോര കച്ചവടക്കാർ പോലെയുള്ള വിശ്വസനീയമല്ലാത്ത ഉറവിടങ്ങളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ശർദിൽ , വയറിളക്കം തുടങ്ങിയ രോഗങ്ങൾ സാദാരണമാണ്. രോഗ ലക്ഷണം കണ്ടാൽ ഉടൻ വൈദ്യ സഹായം തേടണം കഞ്ഞി വെള്ളം ഉപ്പു ചേർത്ത് കഴിക്കാം.
കൊതുകു ജന്യ രോഗങ്ങൾ പടരുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത് . കൂടെകൂടെ പരിസരം വൃത്തിയാക്കുന്നു എന്ന് ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ അധികാരികളെ വിവരം അറിയിക്കണം. മാലിന്യ അടിഞ്ഞുകൂടി ഈച്ചകൾ പെരുകുന്നത് തടയണം.
നഗരത്തിൽ അതിവേഗം മഴക്കാല രോഗങ്ങൾ പിടിപെടുന്ന തിനാൽ അധികാരികളും ജനങ്ങളും കൂട്ടായ ഒരു സംരംഭത്തിലൂടെ മാത്രമേ ഈ വിധ മഴക്കാല രോഗങ്ങളെ അതിജീവിക്കാനാവൂ.
Comments