മലിനീകരണം; ഇന്ത്യൻ നഗരങ്ങൾ ടോപ്പ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 11
- 1 min read

ലോകത്ത് ഏറ്റവും മലിനീകരണം കൂടിയ 20 നഗരങ്ങളിൽ 13 എണ്ണവും ഇന്ത്യയിലാണ്. അവയിൽ ആസ്സാമിലെ ബിർണിഹാട്ട് ആണ് ഏറ്റവും മുന്നിൽ. സ്വിസ്സ് എയറിന്‍റെ എയർ ക്വാളിറ്റി ടെക്‌നോളജി കമ്പനിയായ IQ എയർ പുറത്തുവിട്ട വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. തലസ്ഥാന നഗരങ്ങളിൽ ഡൽഹിയാണ് മുന്നിൽ. മലിനീകരണം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാമതാണ്. 2023 ൽ ഇന്ത്യ മൂന്നാമതായിരുന്നു.
എയർ ക്വാളിറ്റി ഡാറ്റയുടെ കാര്യത്തിൽ ഇന്ത്യ പുരോഗതി കാട്ടുന്നുണ്ടെന്നും, എന്നാൽ പര്യാപ്‍തമായ നടപടികൾ ഉണ്ടാകുന്നില്ലെന്നും WHO യുടെ മുൻ ചീഫ് സയന്‍റിസ്റ്റും, ആരോഗ്യ വകുപ്പ് ഉപദേഷ്‍ടാവുമായ സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
Komentarze