മയൂർ വിഹാര ഫേസ് -1 സെന്റ് മേരിസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുന്നാൾ വെള്ളി , ശനി , ഞായർ ദിവസങ്ങളിൽ ആഘോഷ പൂർവം നടത്തപ്പെടുന്നു .
നാളെ വൈകിട്ട് 7 മണിക്ക് ഫൊറോനാ വികാരി ഫാ. അബ്രഹാം ചെമ്പോട്ടിക്കൽ പതാക ഉയർത്തുകയും തുടർന്ന് നടക്കുന്ന തിരുകർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യും. ശനിയാഴ്ച വൈകിട്ട് 7 നു തുടങ്ങുന്ന തിരുകർമ്മങ്ങൾക്ക് ഫാ. റോബി കണ്ണഞ്ചിറ (ഡയറക്ടർ ,( ചവറ കൾചറൽ സെന്റർ , ന്യൂ ഡൽഹി ) മുഖ്യ കാർമ്മികനായിരിക്കും .
പ്രധാന തിരുന്നാൾ ദിനമായ ഞായറാഴ്ച രാവിലെ 8.30 നു ആരംഭിക്കുന്ന തിരുന്നാൾ ആഘോഷത്തിനും ആഘോഷമായ കുര്ബാനക്കും സേക്രട്ട് ഹാർട് വേദ പഠന കേന്ദ്രം റെക്ടർ ഫാ. ഫ്രിജോ തറയിൽ , ഇടവക വികാരി ഫാ. ആൽബർട്ട് ഭരണികുളങ്ങര എന്നിവർ നേതൃത്വം നൽകും. ലദീഞ് , പ്രദിക്ഷിണം , ചെണ്ടമേളനം സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിക്കും.
Comments