ന്യൂഡൽഹി. പത്തു വയസ്സായ സ്വന്തം മകളെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ അച്ഛനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു സാക്കേത് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.
സംരക്ഷണം കൊടുക്കേണ്ട ആൾ തന്നെ വേട്ടക്കാരൻ ആകുക എന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നു. പ്രതിയുടെ കുറ്റകൃത്യം ഇരയിൽ ഉണ്ടാക്കിയ ഇമോഷണൽ സൈക്കോളജിക്കൽ ഇമ്പാക്ട് കണക്കിലെടുത്താൽ പ്രതി യാതൊരു ദാക്ഷിണ്യവും അർഹിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് ഇരക്കുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ മലയാളിയായ അരുൺ കെ വി വാദിച്ചു.
Commenti