അമേരിക്കയിൽ ടെക്‌സസിൽ കാറിൽ മക്കളെ തനിച്ചാക്കി ലോക്ക് ചെയ്ത് ബ്യൂട്ടി പാർലറിൽ പോയ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ലിഡിയ മോണിക്ക എന്ന 28 കാരിയെയാണ് അറസ്റ്റ് ചെയ്തത്. പാർലറിൽ കാൽനഖം പോളിഷ് ചെയ്ത് മിനുക്കാൻ പോയതാണ്. ലോക്ക് ചെയ്ത കാറിൽ രണ്ട് കൊച്ചു കുട്ടികൾ തനിച്ച് ഇരിക്കുന്ന കാര്യം ഒരു വഴിപോക്കനാണ് പോലീസിനെ അറിയിച്ചത്. കുഞ്ഞുങ്ങളെ തനിച്ചാക്കിയതിനും, കാറിൽ കുഞ്ഞുങ്ങൾക്ക് മതിയായ രീതിയിൽ എയർ കണ്ടീഷൻ ഇല്ലായിരുന്നു എന്നതിനും രണ്ട് കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടികളെ പുറത്തെടുത്ത് പോലീസ് ആശുപത്രിയിൽ എത്തിച്ചു. കാര്യമായി കുഴപ്പമൊന്നും ഇല്ലാത്തതിനാൽ കുട്ടികളെ ഒരു ബന്ധുവിനെ വിളിച്ചുവരുത്തി ഏൽപ്പിച്ചു. യുവതിയെ കോടതിയിൽ ഹാജരാക്കി. പിന്നീട് 20,000 ഡോളർ ജാമ്യത്തുക കെട്ടിവെച്ച ശേഷം അവരെ വിട്ടയച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Commenti