ന്യൂഡൽഹി: മാർത്തോമാ സഭ ഡൽഹി ഭദ്രാസന കൺവെൻഷൻ നാളെ ആരംഭിക്കും. വൈകിട്ട് 7 ന് നോയിഡ ഇമ്മാനുവേൽ ദേവാലയത്തിൽ നടക്കുന്ന കൺവെൻഷന് ഡൽഹി ഭദ്രാസനാധിപൻ സക്കറിയാസ് മാർ അഫ്രേം നേതൃത്വം നൽകും. റവ. തോമസ് സക്കറിയ മുഖ്യ പ്രഭാഷണം നടത്തും. 28 ന് വൈകുന്നേരം 4 .30 ന് സഫ്ദർജംഗ് എൻക്ലേവിലെ ജെറുസലേം മാർത്തോമാ പള്ളിയിൽ യുവാക്കൾക്കുള്ള യോഗത്തിൽ ഡോ . ബിജോയ് ജോൺ ക്ലാസ് നയിക്കും . വൈകിട്ട് 7 ന് പൊതുയോഗം. 29 ന് രാവിലെ 9 മണിക്ക് ഗാസിയാബാദ് മാർത്തോമാ പബ്ലിക് സ്കൂളിൽ വിശുദ്ധ കുർബ്ബാന.
റെജി നെല്ലിക്കുന്നത്ത്
コメント