മോൺ. പയസ് മലേക്കണ്ടത്തിൽ പോർച്ചുഗൽ യൂണിവേഴ്‌സിറ്റി ഉപദേശക സമിതിയിൽ
- റെജി നെല്ലിക്കുന്നത്ത്
- Feb 22
- 1 min read

മോൺ. പയസ് മലേക്കണ്ടത്തിലിനെ പോർച്ചുഗലിലെ ലിസ്‍ബൺ യൂണിവേഴ്‌സിറ്റി ഉപദേശക സമിതിയിൽ സ്ഥിരാംഗമായി നിയമിച്ചു. യൂണിവേഴ്‌സിറ്റിയുടെ ആർട്ട്‍സ് ആന്‍റ് ഹിസ്റ്ററി ഡിപ്പാർട്ട്‍മെന്‍റിലാണ് സയന്‍റിഫിക് അഡ്വൈസറായി നിയമനം. ഇപ്പോൾ അദ്ദേഹം കോതമംഗലം രൂപതയിൽ വികാരി ജനറാളാണ്. വാഴക്കുളം വിശ്വജ്യോതി എഞ്ചിനിയറിംഗ് കോളേജ്, മൂവാറ്റുപുഴ നിർമല കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ് മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരായും പ്രവർത്തിച്ചു വരികയാണ്.
ഡൽഹി ജവഹർലാൽ നെഹ്‍റു യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി ഡിപ്പാർട്ട്‍മെന്‍റിൽ 15 വർഷം പ്രൊഫസറായി സേവനം അനുഷ്‍ഠിച്ചിട്ടുണ്ട്. അക്കാലയളവിൽ എട്ടര വർഷം അദ്ദേഹം ആർ.കെ.പുരം സെന്‍റ് പീറ്റേഴ്‌സ് ഇടവക വികാരിയായും പ്രവർത്തിച്ചു.
Comments