ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ (23) ആണ് പിടിയിലായത്
മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്
മംഗളൂരു: കര്‍ണാടക കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയില്‍. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ (23) ആണ് പിടിയിലായത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനാണ് ഇയാള്‍ ആസിഡ് ആക്രമണം നടത്തിയത്. പരീക്ഷ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അഭിന്‍ ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റി.
ബൈക്കില്‍ കോളേജിലെത്തിയ അഭിന്‍ ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഒരു പെണ്‍കുട്ടിയെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടികളും മലയാളികളാണെന്ന സൂചനയുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവണ്‍മെന്‍റ് കോളേജിലാണ് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അലീന, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികളാണ് ആക്രമിക്കപ്പെട്ടത്.
Comments