മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ക്വിസ് മീറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 1
- 1 min read

മലങ്കര സഭ പഞ്ചാംഗത്തെ ആസ്പദം ആക്കിക്കൊണ്ട് ഡൽഹി ഭദ്രാസനത്തിലെ മീററ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ മീററ്റ് ക്വിസ് മീറ്റ് നടത്തപ്പെടുകയുണ്ടായി.
ഡൽഹിയിലെ 15 ദേവാലയങ്ങൾ ഇതിൽ പങ്കെടുത്തു
V I Punnose മെമ്മോറിയൽ trophy, ഒന്നാം സ്ഥാനം ജയ്പൂർ സെൻ.തോമസ് ഓർത്തഡോക്സ് ഇടവ കരസ്ഥമാക്കി.

രണ്ടാം സ്ഥാനം ഫരിതബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി കരസ്ഥമാക്കി.

മൂന്നാം സ്ഥാനം രോഹിണി സെന്റ് ബേസിൽ ഓർത്തഡോക്സ് ഇടവക കരസ്ഥമാക്കി. ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ ദിമിത്രയോസ് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാദർ ജോൺസൺ ആയിപ്പ്, ഇടവക മുൻ വികാരി ഫാദർ അൻസൽ, വി ഐ ജെയിംസ്, ലേഖ സജി, എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കുകയുണ്ടായി.
コメント