ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ഞായറാഴ്ച നിര്യാതയായ പ്രശസ്ത സാമൂഹിക പ്രവർത്തക ശ്രീമതി മിന്നി ജോർജിന്റെ അനുശോചനയോഗം സെപ്റ്റംബറിൽ 8,ഞായറാഴ്ച കേരള ഹൌസിൽ വൈകുന്നേരം 7 മണിക്ക് വിവിധ മതനേതാക്കളുടെ പ്രാർത്ഥനയോടു കൂടി നടത്തപ്പെടുകയുണ്ടായി.
സമൂഹത്തിലെ വിവിധ വിശ്വാസ ധാരയിൽപ്പെട്ട നേതാക്കൾ തങ്ങളുടേതായ രീതിയിലുള്ള പ്രാർത്ഥനകളും ജപങ്ങളും പരേതയുടെ ആത്മശാന്തിക്കായി ഉരുവിട്ടു. സമൂഹത്തിലെ പല മേഖലങ്ങളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ ആദരാജ്ഞലികൾ അർപ്പിക്കാനായി എത്തിയത് ഏവർക്കും ശ്രീമതി മിന്നിയോടുള്ള സ്നേഹം വ്യക്തമാക്കുന്നതായിരുന്നു.
സമൂഹത്തിൽ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അനീതികൾ തടയാൻ എല്ലാ ശ്രമങ്ങളും നടത്തിയ ഒരു ഉത്തമവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അന്തരിച്ച ശ്രീമതി മിനി ജോർജ്ജ്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സണായി പ്രവർത്തിക്കുമ്പോൾ കുട്ടികൾക്ക് വേണ്ടി ഒരു നന്മയെങ്കിലും ചെയ്യാത്ത ഒരു ദിവസവും അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. വീട്ടിലെത്തിയ ശേഷവും, ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (സിസിഐ) പാർപ്പിച്ചിരിക്കുന്ന കുട്ടികളുമായി അവർ ആശയവിനിമയം നടത്താറുണ്ടായിരുന്നു. സ്ത്രീസമത്വത്തിനായി പോരാടിയ അവർ പുരുഷാധിപത്യ സമൂഹത്തിൽ ലിംഗ വിവേചനത്തിൻ്റെ അടിസ്ഥാനത്തിൽ സ്ത്രീകളോട് അനീതി കാണിക്കുന്നവരോട് ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു . കാൻസർ എന്ന രോഗത്തെ സധൈര്യം നേരിട്ട ശ്രീമതി മിന്നി ജോർജിന്റെ തിളങ്ങുന്ന വ്യക്തിത്വം ഇന്നത്തെ സമൂഹത്തിന് മാതൃകയാക്കേണ്ടുന്ന ഒന്നാണ്.
Arch Bishop Kuriakose Bharanikulangara (Faridabad- Delhi Diocese) Rabbi. Ezekiel from Judaism, Shri. Maulana A. R Quasmi of Islam Religion , Mrs. Nilakshi Rajkova PRO Bahai Religion, Shri. Marazban Nariman, Parsi Religion, Shri. Sanjay Jain , representative of Jainism, Shri. Acharya Pushtong , Budhism, Fr. Sunil Augustine, St. Peters Church, R K Puram, Shri. Marazban Nariman from Zorashtriyanism, Shri. BaBu Panicker, Businessman and Educationist , . Dr. Immanuel Joseph CEO ICSE, Adv. Manoj George, Supreme Court of India, Adv. Deepak Prakash, Supreme Court of India, Mr. Shony Kurian, Shri. Kurakose, Principal of St. Thomas School Indirapuram, Ms. Anjana Nath, Ms. Beena Nursing superintendent, Panipat, Mrs. Sujatha Harikumar, Dr. Lucy Gabriel, All India Radio, Shri. George Kallivayalil, Sr. Journalist, Mr. Biju Kuruvila, Dr. Rema , Chairman, Delhi Malayali Kootayma തുടങ്ങി നിരവധി യാളുകൾ അനുശോചന പ്രസംഗം നടത്തി . ഡൽഹി മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് .
Comments