ആയുഷ്‍മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB PM-JAY) ക്ക് കീഴിൽ, 70 വയസ്സും അതിൽ കൂടുതലും പ്രായമുള്ള എല്ലാവർക്കും 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് കവറേജ് നൽകാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഈ ഹെൽത്ത് ഇൻഷുറൻസിന് വരുമാന പരിധിയോ, സ്ഥാനമാനങ്ങളോ ബാധകമല്ല. രാജ്യത്തെ നാലര കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചതാണ് ഇക്കാര്യം. ഗുണഭോക്താക്കൾക്ക് AB PM-JAY ക്ക് കീഴിൽ ഹെൽത്ത് കവറേജിന് പ്രത്യേക കാർഡ് ലഭിക്കും. ഇതിനകം ഈ സ്‍കീമിൽ ചേർന്നിട്ടുള്ളവർക്ക് 5 ലക്ഷം രൂപയുടെ അഡീഷണൽ ടോപ്പ് അപ്പ് ലഭിക്കും. ലോകത്ത് ഗവൺമെന്‍റ് ഫണ്ട് ചെയ്യുന്ന ഏറ്റവും വലിയ ഹെൽത്ത് ഇൻഷുറൻസ് സ്‍കീമാണ് ഇതെന്ന് കേന്ദ്രം ഒരു പ്രസ്താവനയിൽ അറിയിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comments