New Delhi: മെട്രോയിൽ ഹോളി ആഘോഷത്തിന്‍റെ ഭാഗമായി അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത രണ്ട് യുവതികൾക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. മെട്രോയുടെ കാശ്‍മീരി ഗേറ്റ് സ്റ്റേഷനിലെ AGM നൽകിയ പരാതിയിന്മേലാണ് നടപടി. അനധികൃതവും അശ്ലീലവുമായ വീഡിയോ ഷൂട്ട് ചെയ്ത് ഇൻസ്റ്റാഗ്രാമിലും, മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലും അപ്‍ലോഡ് ചെയ്ത് പ്രചരിപ്പിച്ചു എന്നാണ് പരാതി.
മൊബൈൽ നമ്പർ ട്രാക്ക് ചെയ്ത് യുവതികളെ നോയിഡയിൽ നിന്നാണ് കണ്ടെത്തിയത്. ഓടുന്ന ട്രെയിനിൽ റീൽ ഷൂട്ട് ചെയ്തുവെന്ന് ഇരുവരും സമ്മതിച്ചു. IPC സെക്ഷൻ 294 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശദമായി ഇരുവരെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
Comentarios