ന്യൂഡൽഹി: മദ്യനയ കേസിൽ ജയിലിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ജാമ്യം ലഭിച്ചു. കോടതി ഉത്തരവ് ജയിൽ അധികൃതർക്ക് ലഭിച്ചാലുടൻ അദ്ദേഹം ജയിലിൽ നിന്ന് മോചിതനാകും. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ മാർച്ച് 21 നാണ് എൻഫോഴ്‌സ്‍മെന്‍റ് ഡയറക്‌ടറേറ്റ് കേജരിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യ വ്യാപാരികളിൽ നിന്ന് കൈപ്പറ്റിയ പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനയോഗിച്ചു എന്നായിരുന്നു ആരോപണം.
അന്വേഷണത്തെ തടസ്സപ്പെടുത്തരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള ഉപാധികളോടെയാണ് സ്‍പെഷ്യൽ ജഡ്‍ജി നിയായ് ബിന്ദു അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. സത്യം ജയിക്കുമെന്നും കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പ്രതികരിച്ചു. ജാമ്യം കിട്ടിയ കേജരിവാളിന് രാജ്യസഭാ MP കപിൽ സിബൽ അഭിനന്ദനം അറിയിച്ചു.
Comments