ബസ്സിലെ സൗജന്യം ഡൽഹി നിവാസികൾക്ക് മാത്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- 3 days ago
- 1 min read

ഡൽഹിയിലെ ഫ്രീ ബസ് യാത്ര ഡൽഹിയിൽ താമസമുള്ള സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തും. കേരളം ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സ്ത്രീകൾക്ക് ഡൽഹി ബസ്സിൽ ഫ്രീയായി സഞ്ചരിക്കാൻ കഴിയുമായിരുന്നു. ഇനി അത് നടക്കില്ല. ഡൽഹി നിവാസികളായ സ്ത്രീകൾക്ക് പ്രത്യേകം സ്‍മാർട്ട് കാർഡ് നൽകും. പിങ്ക് പേപ്പർ ടിക്കറ്റിംഗ് സിസ്റ്റം അവസാനിപ്പിക്കുകയാണ്. ആപ്പ് സർക്കാർ ഏർപ്പെടുത്തിയ പിങ്ക് ടിക്കറ്റിംഗിൽ അഴിമതി ഉണ്ടായിരുന്നവെന്നാണ് പുതിയ BJP സർക്കാരിന്‍റെ വിശദീകരണം.
ഡൽഹിയിലെ സ്ത്രീകൾക്ക് ലൈഫ്‍ടൈം സ്‍മാർട്ട് കാർഡ് ലഭിക്കും. അതിനുള്ള രജിസ്ട്രേഷൻ താമസിയാതെ ആരംഭിക്കും.
Masternewsmedia വഴി വാർത്തകൾ അറിയാൻ സാധിക്കുന്നതിൽ വളരെ സന്തോഷം. റെജി തുടങ്ങിവച്ച ഈ ചാനൽ എല്ലാവർക്കും വാർത്തകൾ എളുപ്പത്തിൽ അറിയാൻ സാധിക്കുന്നു എന്നാണ് അറിയാൻ സാധിച്ചത്. മനോരമ ജനങ്ങളെ പറ്റിക്കുന്ന ഈ അവസരത്തിൽ ഇതു ഡൽഹി മലയാളികൾക്ക് വളരെയേറേ സഹായകമാണ്. നന്ദി