top of page

ബഥേൽ ഗോസ്‍പൽ ഫെലോഷിപ്പ് (BGF) സ്ഥാപക പ്രസിഡന്‍റ് പാസ്റ്റർ അലക്‌സ് ഡൊണാൾഡ് നിര്യാതനായി

  • റെജി നെല്ലിക്കുന്നത്ത്
  • Jun 13, 2024
  • 1 min read

ബഥേൽ ഗോസ്‍പൽ ഫെലോഷിപ്പ് (BGF) സ്ഥാപക പ്രസിഡന്‍റ് പാസ്റ്റർ അലക്‌സ് ഡൊണാൾഡ് നിര്യാതനായി. ഡൽഹി - ബാംഗ്ലൂർ യാത്രാമദ്ധ്യേ വിമാനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.. ഗ്രേറ്റർ ഡൽഹി പെന്തോകൊസ്റ്റൽ ഫെല്ലോഷിപ്പ് ട്രഷറർ, ബത്ര ഹോസ്പ്പിറ്റലിന് സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയുടെ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്തുവരികയായിരുന്നു. ഡൽഹി ഛത്തർപൂരിലായിരുന്നു താമസം. ഭാര്യ പരേതയായ ലില്ലി, മകൾ ഐവി അനുമോദ് (ബാംഗ്ലൂർ). ബാംഗ്ലൂർ സിറ്റി ഫെലോഷിപ്പ് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ ഹോർമവു ഐപിസി ചർച്ചിൽ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്‌ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കും.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page