ബാറ്റ്‍മാൻ താരം വൽ കിൽമർ അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 6 days ago
- 1 min read

ബാറ്റ്‍മാൻ, ടോപ് ഗൺ മുതലായ ഹോളിവുഡ് ഹിറ്റ് സിനിമകളിലെ നായകൻ വൽ കിൽമർ അന്തരിച്ചു. 65 വയസ് ആയിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ ജനപ്രിയ ചിത്രങ്ങളാണ് അദ്ദേഹത്തെ പ്രശസ്‍തിയുടെ കൊടുമുടിയിൽ എത്തിച്ചത്.
ന്യുമോണിയ ബാധിതനായ അദ്ദേഹം ചികിത്സയിലായിരുന്നു. ലോസ് ആഞ്ചലസിലെ വസതിയിൽ ഇന്നലെയാണ് അന്ത്യം സംഭവിച്ചതെന്ന് മകൾ മെഴ്‌സിഡസ് മാധ്യമങ്ങളെ അറിയിച്ചു.
Comentários