ന്യൂ ഡൽഹി,ബ്ലഡ് പ്രോവയ്ഡേഴ്‌സ് ഡ്രീം കേരള (ബി പി ഡി കേരള) യുടെ അഞ്ചാമത് വാർഷികം ഈ വരുന്ന ഏപ്രിൽ മാസം ഏഴാം തീയതി, ഞായറാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണി മുതൽ അരുണ അസഫലി റോഡ്, JNU ക്യാമ്പസിലെ മാസ് കമ്മ്യൂണിക്കേഷൻ ഹാളിൽ വച്ച് നടക്കും.ബി പി ഡി ചെയർമാൻ അനിൽ ടി കെ അധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സമ്മേളനം ലെഫ്റ്റനെന്റ് ജനറൽ ശ്രീ അജിത് നീലകണ്ഠൻ ഉൽഘാടനം ചെയ്യും.മുൻ കേന്ദ്ര മന്ത്രി ശ്രീ അൽഫോൺസ് കണ്ണന്താനം മുഖ്യ അതിഥി ആയി പങ്കെടുക്കും. ബി പി ഡി യുടെ വെബ്സൈറ്റ് ന്റെ ഉൽഘാടനം ശ്രീ വാവ സുരേഷ് നിർവഹിക്കും.ഡി എം എ പ്രസിഡന്റ് ശ്രീ കെ രഘുനാഥ്, പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കുറുവത്, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ ഷാജിമോൻ മറ്റ് വീശിഷ്ട വ്യക്തികളും ആശംസകൾ നേരും.
ചടങ്ങിൽ അഞ്ച് പ്രാവശ്യത്തിൽ കൂടുതൽ രക്ത ദാനം നൽകിയവരെ ആദരിക്കും.കൂടാതെ സാമൂഹ്യ സാംസ്കാരിക കാരുണ്യ ആതുര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരെയും ലൈഫ് ടൈം ആക്ചിവ്മെന്റ് അവാർഡ് നൽകി ആദരിക്കും. അതുപോലെതന്നെ നിർധനരായ വനിതകൾക്ക് തയ്യൽ മെഷീൻ നൽകി ആദരിക്കും.
തുടർന്ന്,നാലുമണി മുതൽ കുട്ടികളുടെ കലാപരിപാടികളും ശേഷം 7.30 മുതൽ മെഗാ ഷോയും പിന്നീട് അത്താഴ വിരുന്നും നടത്തി പര്യവസാനിക്കും.
Comments