പശ്ചിമ ബംഗാളിൽ എക്‌സ്പ്രസ് ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് അഞ്ച് യാത്രക്കാർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ആസ്സാമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തിയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്പ്രസിലാണ് ഗുഡ്‍സ് ട്രെയിൻ ഇടിച്ചത്. ഇന്നു രാവിലെയാണ് സംഭവം. നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി മമതാ ബാനർജി അടിയന്തരമായി രക്ഷാ സംഘത്തെയും ഡോക്‌ടർമാരുടെ സംഘത്തെയും സംഭവ സ്ഥലത്തേക്ക് അയച്ചതായി അറിയിച്ചു.
ന്യൂസ് ബ്യൂറോ , ഡൽഹി
Comentarios