ഫരീദാബാദ് ക്രിസ്തുരാജ കത്തീഡ്രൽ ഡിഎസ്‌വൈഎമ്മി, ന്റെ കാരൾ ഗാന മത്സരം 'യു ഫോണി' നാളെ ഉച്ചയ്ക്ക് 1 മു തൽ ഫരീദാബാദ് സെക്‌ടർ 8ലെ സർവോദയ ആശുപത്രി ഓഡി റ്റോറിയത്തിൽ നടക്കും. ഡൽഹി . അതിരൂപത സെക്രട്ടറി ഫാ. ജോ സ് ഇളംതുരുത്തി ഉദ്ഘാടനം ചെയ്യും.
മലയാളം, ഹിന്ദി, ഇംഗ്ലിഷ് വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ ഒന്നാം സമ്മാനം 15000 രൂ പയും ട്രോഫിയും, രണ്ടാം സമ്മാ നം 10000 രൂപയും ട്രോഫിയും, മൂ ന്നാം സമ്മാനം 5000 രൂപയും ട്രോഫിയുമാണ്. സമാപനച്ചട ങ്ങിൽ ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
Comments