top of page
റെജി നെല്ലിക്കുന്നത്ത്

ഫരീദാബാദ് രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗം സംഘടിപ്പിച്ചു.



ന്യൂ ഡൽഹി : ഫരീദാബാദ് രൂപതയുടെ 2024-2026 വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പാസ്റ്ററൽ കൗൺസിലിന്റെ യോഗം ജസോള ഔർ ലേഡി ഓഫ് ഫാത്തിമ ഫൊറോന ദൈവാലയത്തിൽ വച്ച് ശനിയാഴ്ച നടത്തപ്പെട്ടു. രൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര യോഗം ഉദ്ഘാടനം ചെയ്തു. സഭാസംവിധാനങ്ങളിൽ അൽമായരുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് രൂപത ചാൻസലർ റവ. ഫാ. മാത്യു ജോൺ ആരംഭത്തിൽ ക്ലാസ്സെടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ചയെ എങ്ങനെ കരുതാം എന്നതിനെ ആസ്പദമാക്കി ഡോ. കെ. സി. ജോർജ് ക്ലാസ് നയിച്ചു.

2020-2023 കാലഘട്ടത്തിലെ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെ യോഗത്തിൽ ആദരിക്കുകയും കോവിഡ് കാലഘട്ടത്തിൽ സഭയ്ക്കും ഫരീദാബാദ് രൂപതയ്ക്കും ഡൽഹിയിലെ ജനതയ്ക്കും നൽകിയ സ്തുത്യർഹ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം നടന്ന പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ സെക്രട്ടറിയായി അശോക് വിഹാർ സെന്റ് ജൂഡ് ഇടവകയിലെ ശ്രീ. ജോജോ മാത്യു തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹിയിൽ സിവിൽ സർവീസ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾക്കിടയിൽ വളരെ പരിചിതമായ എ. എൽ. എസ്. അക്കാദമിയുടെ സ്ഥാപക ഡയറക്ടറാണ് ഇദ്ദേഹം. ജോ. സെക്രട്ടറിയായി കൽക്കാജി സെന്റ്. ജോസഫ് ഇടകയിലെ ശ്രീമതി മാഗി മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടു. ഡൽഹി സെന്റ് കൊളമ്പസ് സ്കൂളിലെ ഗണിത അധ്യാപികയാണ് ശ്രീമതി മാഗി മാത്യൂസ്.

2024 ഓഗസ്റ്റ് മാസത്തിൽ പാലായിൽ വച്ച് നടക്കുന്ന സീറോ മലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിക്ക് ഒരുക്കമായ മാർഗ രേഖയുടെ വിശദമായ ചർച്ചകളും നടന്നു.

373 views0 comments

Commenti

Valutazione 0 stelle su 5.
Non ci sono ancora valutazioni

Aggiungi una valutazione
bottom of page