ഫരീദാബാദ് രൂപതയുടെ തിയോളജി ഹൌസിന്റെ ആശീർവാദ കർമ്മം നടത്തപ്പെട്ടു.
- റെജി നെല്ലിക്കുന്നത്ത്
- Apr 28, 2024
- 1 min read
ന്യൂ ഡൽഹി: ഫരീദാബാദ് രൂപതയുടെ നേതൃത്വത്തിൽ വൈദിക പരിശീലനത്തിന്റെ ദൈവശാസ്ത്ര പഠനത്തിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾക്കായ് ഡൽഹി മോഡൽ ടൗണിൽ സ്റ്റഡി ഹൗസ് ആരംഭിച്ചു.
ഇന്ത്യ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി സ്റ്റഡി ഹൗസിന്റെ വെഞ്ചിരുപ്പ് കർമ്മം നടത്തുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഫരീദാബാദ് രൂപത അദ്ധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് മലങ്കര രൂപത അദ്ധ്യക്ഷൻ തോമസ് മാർ അന്തോണിയോസ് എന്നിവർ സഹകാർമ്മികരായി. രൂപതയിൽ സേവനം ചെയ്യുന്ന 30 ഓളം വൈദീകരും 20 ഓളം സന്ന്യസ്ഥരും രൂപതയിലെ വൈദീക വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു.
Commentaires