New Delhi: ഗ്രൂപ്പുകളായി യാത്ര ചെയ്യുമ്പോൾ കുട്ടികൾക്ക് മാതാപിതാക്കളുടെ ഒപ്പം സീറ്റ് അലോട്ട് ചെയ്യണമെന്ന് ഉത്തരവ്. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ആണ് വിമാനക്കമ്പനികൾക്ക് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.ഇതുൾപ്പെടെയുള്ള പുതിയ മാർഗ്ഗരേഖ പുറത്തിറക്കി.
കുട്ടികളെ വേറിട്ട് ഇരുത്തിയതുമായി ബന്ധപ്പെട്ട് ചില പരാതികൾ ഉയർന്നിരുന്നു. അതിന്‍റെ വെളിച്ചത്തിലാണ്, ഒരേ PNR ടിക്കറ്റിൽ, 12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് മാതാപിതാക്കളിൽ ഒരാളുടെയോ, രക്ഷിതാവിന്‍റെയോ ഒപ്പം സീറ്റ് നൽകണമെന്ന ചട്ടം കൊണ്ടുവന്നിരിക്കുന്നത്. എയർലൈൻസ് അതിന്‍റെ റെക്കോർഡ് സൂക്ഷിക്കുകയും വേണം.
Comments